e
എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ നിർദ്ധന രോഗികൾക്കുള്ള ധനസഹായ വിതരണം

ഇളമ്പൽ: എസ്.എൻ.ഡി.പി യോഗം 1751-ാം നമ്പർ എലിക്കാട്ടൂർ ശാഖയിൽ നിർദ്ധന രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന 9 കുടുംബങ്ങളിലെ അംഗങ്ങളാണ് സഹായം ഏറ്റുവാങ്ങിയത്. കുടുംബയോഗം കൺവീനർമാർ, ചെയർമാൻമാർ എന്നിവർ നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് ആർ. പ്രകാശ്, വൈസ് പ്രസിഡന്റ് ലൈലാ ബാബു, സെക്രട്ടറി എസ്. സജീവ് കുമാർ, വി. സന്തോഷ് കുമാർ , ഡി.രാജൻ, സുജ ബാഹുലേയൻ, സോണി ശ്രീകുമാർ എന്നിവർ പങ്കെടത്തു.