ലഖ്നൗ: കൊവിഡ് വ്യാപനം തടയാനുള്ള പ്രധാന മാർഗമാണ് മാസ്ക് ധരിക്കുക എന്നത്. രാജ്യത്ത് ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന നിർദ്ദേശവുമുണ്ട്. അതോടെ പലരൂപത്തിലും ഫാഷനിലുമുള്ള മാസ്കുകൾ ആളുകൾ ധരിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ പത്ത് രൂപയുടെ നോട്ട് മാസ്കായി ധരിച്ച യുവാവിന്റെ വീഡിയോ വൈറലാകുകയാണ്. യുവാവും സുഹൃത്തും ലോക്ക് ഡൗൺ സമയത്ത് തൊഴിലുടമയെ കാണാൻ ഗ്രാമത്തിൽ നിന്ന് യാത്രതിരിച്ചു. മാസ്ക് ധരിക്കാതെയാണ് ഇവർ പുറത്തിറങ്ങിയത്. നഗരത്തിലേക്ക് പോകുന്ന വഴിക്ക് ഇവർ പൊലീസിനെ കണ്ടു. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്യാൻ പൊലീസ് എത്തുമ്പോഴേക്കും ഇവരിൽ ഒരാൾ തൂവാല ഉപയോഗിച്ച് മുഖം മറച്ചു.
എന്നാൽ ഒരാളുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് പത്ത് രൂപയുടെ നോട്ട് മാത്രമായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല 10 രൂപ നോട്ട് എടുത്ത് അയാൾ മുഖത്ത് പതിച്ചു. ഉത്തർ പ്രദേശിലാണ് സംഭവം നടക്കുന്നത്. ഒരു മാസ്‌കിന് 40 രൂപയാണ് വില. കൈയിൽ ഉള്ളത് 10 രൂപ മാത്രം. തൊഴിലുടമയിൽ നിന്ന് പണം വാങ്ങാനാണ് ഗ്രാമത്തിൽ നിന്നും എത്തിയതെന്ന് യുവാക്കൾ പറഞ്ഞതായി പൊലീസ് പറയുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പൊലീസ് അവർക്ക് രണ്ട് മാസ്കുകൾ നൽകി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും നല്‍കിയെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
#मेरठ में एक युवक #lockdown का उल्लंघन कर के घर से निकला था, पुलिस को चेकिंग करता देख मास्क न होने पर ₹10 का नोट मास्क बना कर लगा दिया।@meerutpolice ने चालान कर और मास्क देकर घर भेजा। pic.twitter.com/B6TENTeHrM
— ANMOL SHARMA (@anmolmeeruthiya) May 17, 2020