ഹൈദരാബാദ് : നടുറോഡിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന രണ്ടുപേരുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഒരാളുടെ കാലില്‍ പുള്ളിപ്പുലി കടിച്ചുവലിച്ചെങ്കിലും അയാള്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രണ്ടു പേര്‍ ഭയന്നോടുന്നതാണു വിഡിയോ ദൃശ്യങ്ങളിൽ ആദ്യം കാണുന്നത്.
ഒരാള്‍ ഓടി അടുത്തുള്ള ലോറിയില്‍ കയറി. രണ്ടാമന്‍ തെരുവിലെ ഒരു കടയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു പരാജയപ്പെട്ടു വീണ്ടും റോഡിന് എതിര്‍വശത്തുള്ള ലോറിക്കരികിലേക്കു തന്നെ തിരിച്ചോടി. അപ്പോഴേക്കും മതിൽ ചാടി വരുന്ന പുലി ലോറിയില്‍ കയറാന്‍ ശ്രമിക്കുന്നയാളുടെ കാലില്‍ കടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പെട്ടെന്നുള്ള ആക്രമണത്തില്‍ അയാൾ താഴെ വീഴാന്‍ തുടങ്ങിയെങ്കിലും വളരെ പെട്ടെന്ന് തന്നെ കാലുകൾ കുലുക്കി പുള്ളിപ്പുലിയെ താഴെ കുടഞ്ഞിടുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ അവിടേക്ക് ഓടിയെത്തുന്ന തെരുവുനായ്ക്കൾ പുള്ളിപ്പുലിയ്ക്ക് ചുറ്റും കുരച്ചുകൊണ്ട് കൂടുന്നതും . തെരുവ്നായ്ക്കള്‍ക്കു നേരെ പുലി ചീറിയടുക്കുന്നതും വീഡിയോയില്‍ കാണാം. ലോക്ഡൗണായതോടെ പല കാട്ടുമൃഗങ്ങളും ഇപ്പോൾ നാട്ടിലേക്ക് ഇറങ്ങി നടക്കുന്ന അവസ്ഥയുണ്ട്.
Leopard attacks man in Rajendra Nagar of #Hyderabad spine-chilling moment captured on #CCTV. As Informed, it has gone back to nearby forest areas. #lockdownindia pic.twitter.com/wPKy5dvhEs
— Information Commissioner Rahul Singh (@rahulreports) May 17, 2020