കരുനാഗപ്പള്ളി: ബിരിയാണി ചലഞ്ചിലൂടെ എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിക്ക് ലാഭമായി ലഭിച്ച 85030 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. 100 രൂപാ നിരക്കിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ ബിരിയാണ് വിറ്റപ്പോൾ ലഭിച്ച ലാഭ വിഹിതമാണിത്. ദുരിതാശ്വാസ നിധിയിലേക്കുള്ള ഡി.ഡി ആർ. രാമചന്ദ്രൻ എം.എൽ.എക്ക് കൈമാറി. എ.ഐ.എസ്.എഫ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കണ്ണൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി, ജില്ലാ കമ്മിറ്റി അംഗം അനീഷ് ദേവരാജ്, മണ്ഡലം പ്രസിഡന്റ് പി. എസ്. വിഷ്ണു, മഹേഷ് ജയരാജ്, ബാദുഷാ ബഷീർ, റിയാസ് ഹംസത്ത് , ആർ ബിനു എന്നിവർ പങ്കെടുത്തു.