ഓച്ചിറ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി ഡി.വൈ.എഫ്.എെ ശൂരനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച റീസൈക്കിൾ കേരളാ പദ്ധതിയുടെ ശൂരനാട് ബ്ലോക്കുതല ഉദ്ഘാടനം സി.പി.എം ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി. സത്യദേവൻ നിർവഹിച്ചു. പഴയ പത്രങ്ങൾ, മാസികകൾ, പാഴ് വസ്തുക്കൾ, കാർഷികോല്പന്നങ്ങൾ എന്നിവ ശേഖരിച്ച് വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതാണ് പദ്ധതി. സംസ്ഥാന കമ്മിറ്റിയംഗം കെ. പ്രദീപ്, ബ്ലോക്ക് സെക്രട്ടറി മനു, ഷെറിൻ, അഖിൽ സോമൻ തുടങ്ങിയവർ പങ്കെടുത്തു.