
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. ഒരു ക്രിക്കറ്റ് താരവുമായി നടി പ്രണയത്തിലാണെന്നും ലോക്ക് ഡൗണിന് ശേഷം വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമായിരുന്നു നില നിന്ന അഭ്യൂഹങ്ങള്‍. ഇതിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
താനിപ്പോള്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യാതൊരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ എഴുതിയുണ്ടാക്കുന്നതെന്നും താരം പറഞ്ഞു. നടന്‍ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഒരു കാലത്ത് തമിഴ്‌സിനിമയില്‍ വലിയ വലിയ ചർച്ചയായിരുന്നു.
കാരണം തമിഴ് താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവുമായി ബന്ധപ്പെട്ട് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറുമായി ശത്രുത നിലനിന്നിരുന്ന സാഹചര്യത്തിലും വിശാലും വരലക്ഷ്മിയും തമ്മിൽ അടുത്ത സൗഹൃദമുണ്ടായിരുന്നു. ബാസ്‌കറ്റ് ബോള്‍ താരവും നടിയുമായ അനീഷ അല്ല റെഡ്ഡിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ ഈ ഗോസിപ്പിന് വിരാമമാവുകയായിരുന്നു.