പുനലൂർ: എസ്.എൻ.ഡി.പി യോഗം 315-ാം നമ്പർ ഐക്കരക്കോണം ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ 75 നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റും ശാഖാ വനിതസംഘം പ്രസിഡന്റുമായ ഷീല മധുസൂദനൻ വിതരണോദ്ഘാടനം നിർവഹിച്ചു. വനിതാസംഘം ശാഖാ സെക്രട്ടറി വത്സലകുമാരി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഉഷാകുമാരി, പ്രസന്ന കുമാരി തുടങ്ങിയവർ നേതൃത്വം നൽകി.