ഒരു കാലത്ത് സിനിമ പ്രേമികളെ കോരിത്തരിപ്പിച്ച താരസുന്ദരിയായിരുന്നു സില്‍ക്ക് സ്മിത. മൺമറഞ്ഞിട്ട് 24 വര്‍ഷം പിന്നിട്ടിട്ടും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാരം. ഇപ്പോള്‍ താരം ജീവനോടെ കണ്‍മുന്നില്‍ നില്‍ക്കുന്ന തരത്തില്‍ ഒരു വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താരം എങ്ങനെ സോഷ്യല്‍ മീഡിയയില്‍ എത്തിയെന്നാണ് ആരാധകര്‍ക്ക് സംശയം. എന്നാല്‍ താര ആര്‍.കെ എന്ന ടിക് ടോക്ക് താരമാണ് ഈ രൂപസാദൃശ്യമുള്ള പെൺകുട്ടി. പ്രൊഫൈല്‍ പങ്കുവച്ച ഒരു വീഡിയോ ആണ് എല്ലാത്തിനും കാരണം. മോഹന്‍ലാലിന്റെ സ്ഫടികത്തിലെ സില്‍ക്ക് സ്മിതയുടെ ഒരു രംഗമാണ് താര അഭിനയിച്ചത്. സില്‍ക്ക് ജീവനോടെ വന്ന് നില്‍ക്കുന്ന പോലെയാണ് തോന്നുന്നതെന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. കൂടുതലും തമിഴ് സിനിമകളിലെ രംഗങ്ങളാണ് ഈ പെൺകുട്ടി ടിക് ടോക്ക് ചെയ്തിരിക്കുന്നത്.
1979-ല്‍ പുറത്തു വന്ന ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് സിൽക്ക് സ്മിത മലയാള സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. 1996-ല്‍ മദ്രാസിലെ തന്റെ വീട്ടില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് സ്മിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.