theeppura

ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തീപ്പുര മുഹമ്മദ് കുഞ്ഞ് അനുസ്മരണം കെ.പി.സി.സി ജന.സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റും വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കബീർ എം. തീപ്പുര, നീലികുളം സദാനന്ദൻ, കെ.കെ. സുനിൽകുമാർ, ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, ബി. സെവന്തികുമാരി, സാഹിത്യകാരൻ എ.എം. മുഹമ്മദ്, മാളുസതീഷ്, സതീഷ് പള്ളേമ്പിൽ, കയ്യാലത്തറ ഹരിദാസ്, ബാബു ആമ്പാടിയിൽ, ഇസ്മയിൽ ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.