photo
പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ച കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡ്

കരുനാഗപ്പള്ളി: പടനായർകുളങ്ങര ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു നിന്നാരംഭിക്കുന്ന കരുനാഗപ്പള്ളി - ശാസ്‌താംകോട്ട റോഡിന്റെ പുനർനിർമ്മാണത്തിന് തുടക്കമായി. 62 കോടി രൂപയാണ് അടങ്കൽ തുക. വെറ്റമുക്ക് - താമരക്കുളം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയിൽ ഈ റോഡ് കൂടി ഉൾപ്പെടുത്തുകയായിരുന്നു. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ പ്രത്യേക ആവശ്യ പ്രകാരമാണ് കിഫ്ബിയിൽ നിന്ന് തുക അനുവദിച്ചത്. 23 കിലോമീറ്റർ ദൈർഘ്യമാണ് കരുനാഗപ്പള്ളിയുടെ പരിധിയിൽ വരുന്നത്. പദ്ധതിയുടെ ഭാഗമായി വരുന്ന ഡ്രൈവർമുക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് എ.വി.എച്ച്.എസ്, അരമത്തുമഠം, മണപ്പള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന റോഡിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.