കൊല്ലം: കൊവിഡ് പ്രതിരോധത്തിനായി പൊതു ഇടങ്ങളിൽ ജനങ്ങൾ മാസ്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസിന്റെ പ്രത്യേക ടാസ്ക് ഫോഴ്സ് പ്രവർത്തനം തുടങ്ങി. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം'ബാസ്‌ക് ഇൻ ദി മാസ്‌ക് 'കാമ്പയിന്റെ ഭാഗമായി സൗജന്യ മാസ്ക് വിതരണവും നടത്തും. പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ പറഞ്ഞു.