police

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതു ഇടങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിച്ച 83 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കൊല്ലം റൂറൽ, സിറ്റി പൊലീസ് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 75 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിച്ച 242 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. അനാവശ്യ യാത്രകൾക്ക് ഉപയോഗിച്ച 58 വാഹനങ്ങളും പിടിച്ചെടുത്തു. വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നെത്തിയവർ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് പ്രത്യേക ബൈക്ക് പട്രോളിംഗ് തുടരുകയാണ്.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ 55, 20

അറസ്റ്റിലായവർ : 55, 28

പിടിച്ചെടുത്ത വാഹനങ്ങൾ : 45, 13

മാസ്ക് ധരിക്കാത്തതിന് നടപടി: 166, 76