mask

കൊല്ലം: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടാസ്ക് ഫോഴ്സ് ഇടപെടൽ. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാസ്ക് ധരിക്കാത്ത 242 പേർക്കെതിരെ കേസെടുത്തു. ഇവരെ ബോധവത്കരിച്ച് സൗജന്യ മാസ്ക് നൽകിയാണ് വിട്ടത്. മാസ്ക് ധരിക്കാതെ തുടർച്ചയായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും 5,​000 രൂപ പിഴ ചുമത്താനുമാണ് സർക്കാർ നിർദേശം. ആദ്യ ഘട്ടത്തിൽ നോട്ടീസും പിന്നീടും അനുസരിക്കാൻ തയ്യാറല്ലെങ്കിൽ പിഴയും ചുമത്തും.