കൊല്ലം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രയാസം അനുഭവിക്കുന്ന 300 ഓളം കലാകാരന്മാർക്ക് സംസ്കാരസാഹിതി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റും പണക്കിഴിയും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫേബാ സുദർശൻ, ആദർശ് കണ്ണംകോട്, ആഷിക് ബൈദു, ആശാ കൃഷ്ണൻ, നഫ്സൽ കലത്തിക്കാട്, അജ്മൽ തുടങ്ങിയവർ സംസാരിച്ചു.