photo
സുഭിക്ഷകേരളം പദ്ധതി ഇടമുളയ്ക്കൽ കൈതോട് ഏലായിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി. രവീന്ദ്രനാഥ് കൃഷിയിറക്കി ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിതാമണി, ജ്യോതി വിശ്വനാഥ് , ആർ. ഷാജു എന്നിവർ സമീപം

അഞ്ചൽ: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈതോട് ഏലായിൽ തരിശ് കിടന്ന ഒരേക്കർ നിലത്തിൽ നെൽകൃഷിയിറക്കി. തരിശായി കിടക്കുന്ന ഭൂമി ഏറ്റെടുത്ത് താല്പര്യമുള്ള കർഷകരെ കൊണ്ട് കൃഷിചെയ്യിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. നെൽകൃഷി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് നിർവഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിതാമണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, ജി.എസ്. അജയകുമാർ, ആർ. ഷാജു, എസ്. രാജേന്ദ്രൻപിളള, വിദ്യാബിജു തുടങ്ങിയവർ സംബന്ധിച്ചു.