quaranteen

പുനലൂർ: കൊല്ലം - തിരുനെൽവേലി റെയിൽവേ ട്രാക്കിലൂടെ നടന്ന് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച തെങ്കാശി ആലംകുളം സ്വദേശികളായ മൂന്നുപേരെ പൊലീസ് പിടികൂടി പുനലൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചു. ഇന്നലെ വൈകിട്ടോടെ ആര്യങ്കാവിൽ റെയിൽവേ ട്രാക്കിൽ നിരീക്ഷണത്തിലേർപ്പെട്ടിരുന്ന പൊലീസും വനപാലകരും ചേർന്നാണ് ഇവരെ പിടികൂടിയത്. കൊട്ടാരക്കരയിൽ ജോലികൾ ചെയ്തുവന്ന ഇവർക്ക് ലോക്ക് ഡൗണായതിനാൽ മറ്റ് പണികളൊന്നും ലഭിച്ചില്ല. തുടർന്നാണ് റെയിൽവേ ട്രാക്കിലൂടെ നടന്ന് നാട്ടിൽ പോകാൻ ശ്രമിച്ചത്.