vatt

കരുനാഗപ്പള്ളി: എക്സൈസ് ഇൻസ്പെക്ടർ പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 2 ലിറ്റർ ചാരായവും 80 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ചവറ മുക്കുത്തോട് പള്ളിയാടി ക്ഷേത്രത്തിന് കിഴക്ക് തെക്കേവിളയിൽ സുജയുടെ ആൾതാമസമില്ലാത്ത വീടിന്റെ പടിഞ്ഞാറ് വശമുള്ള ഷെഡിൽ നിന്നാണ് കോട കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സുരേഷ്‌കുമാർ, ഷാഡോ ഉദ്യോഗസ്ഥരായ ശ്യാംകുമാർ, സജീവ്കുമാർ, സന്തോഷ്, മുഹമ്മദ് കുഞ്ഞ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.