urumb
റിയാദിൽ ഉറുമ്പുകടിയേറ്റ് മരിച്ച നിസാമുദ്ദീൻ

കൊല്ലം: റിയാദിലെ ബംഗ്ലഫിൽ കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് വിഷ ഉറുമ്പിന്റെ കടിയേറ്റു മരിച്ചു. കരുനാഗപ്പള്ളി പുതിയകാവ് ഷൈഖ് മസ്ജിദിന്റെ വടക്കതിൽ മുഹമ്മദ് കുഞ്ഞ് - ഫാത്തിമ ബീവി ദമ്പതികളുടെ മകൻ എം.നിസാമുദ്ദീനാണ് (46) മരിച്ചത്. റംസാൻ 27 രാവിന് നമസ്കരിച്ച് നിൽക്കുമ്പോൾ കറുത്ത നിറത്തിലുള്ള ഉറുമ്പിന്റെ കടിയേറ്റ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് നാട്ടിൽ ബന്ധുക്കൾക്ക് കിട്ടിയ വിവരം.

20 വർഷമായി റിയാദിൽ മിഠായിക്കട നടത്തുകയായിരുന്നു. കുടുംബസമേതം അവിടെയാണ് താമസം. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് അമീൻ,​ ആദിൽ അദ്നാൻ (ഇരുവരും ഇന്ത്യൻ എംബസി സ്കൂൾ വിദ്യാർത്ഥികൾ)​. കബറടക്കം പിന്നീട്.