കൊല്ലം: മോദി സർക്കാർ ഇന്ത്യയെ തൂക്കിവിൽക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അരുൺ രാജ്, സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, പി.എസ്. അനുതാജ്, ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, ഹർഷാദ്, അജു ചിന്നക്കട, സിദ്ധിഖ് കുളംബി, ഉളിയക്കോവിൽ ഉല്ലാസ്, മഹേഷ് മനു എന്നിവർ സംസാരിച്ചു.