കൊല്ലം: ജില്ലാ കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 500ൽ അധികം തൊഴിലാളികൾക്കും അംഗങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടർ അബ്ദുൾ നാസർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആർ.ടി.ഒ ആർ. രാജീവ് കിറ്റുകൾ വിതരണം ചെയ്തു. കൗൺസിലർ മോഹനൻ, ബിനു എൻ. കുഞ്ഞുമോൻ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നവാസ്, സെക്രട്ടറി അഡ്വ. ദിലീപ്, ട്രഷറർ രാജീവ്, ജില്ലാ നേതാക്കളായ അൻസാരി സെനിത്ത്, ഉദയ രഞ്ജിത്ത്, എം.എസ്. സിറാജുദ്ദീൻ, അജയൻ ഉത്രാടം എന്നിവർ നേതൃത്വം നൽകി.