കൊട്ടാരക്കര: റോഡ് മുറിച്ചുകടക്കവേ സ്കൂട്ടർ ഇടിച്ച് വൃദ്ധ മരിച്ചു. കൊട്ടാരക്കര പെരുംകുളം പുളിന്തുണ്ടിൽ കിഴക്കേതിൽ വീട്ടിൽ ജെ. ഭാനുമതിയാണ് (68) മരിച്ചത്. ഇന്നലെ രാവിലെ 9ഓടെ പെരുങ്കുളം റേഡിയോ ജംഗ്ഷന് സമീപമുള്ള വീടിന് മുന്നിലെ റോഡിൽ പൂവറ്റൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാർമിസിസ്റ്റ് സഞ്ചരിച്ച ആക്ടീവയാണ് ഇടിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മക്കൾ: ജി. ജയൻ, ബി. ലത. മരുമക്കൾ: സുന്ദരേശൻ, ജയ. സംസ്കാരം വീട്ടുവളപ്പിൽ ന
ടത്തി.