പെയ്ജ് എന്ന പത്തുവയസ്സുകാരി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാരണം കാലിഫോര്‍ണിയക്കാരിയായ ഈ പെണ്‍കുട്ടി തന്‍റെ മുത്തച്ഛനെയും മുത്തശ്ശിയെയും കെട്ടിപ്പിടിക്കാന്‍ ഒരു പ്ലാസ്റ്റിക് കര്‍ട്ടന്‍ ഉണ്ടാക്കിയതാണ് അതിനുകാരണം. പെയ്ജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇംഗ്ലണ്ടിലെ ഒരു യുവാവും തന്‍റെ മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ പ്ലാസ്റ്റിക് കര്‍ട്ടനുണ്ടാക്കി.
ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കാവുന്ന ഗ്ലൗസും പ്ലാസ്റ്റിക് കര്‍ട്ടനും മുത്തശ്ശിയെ ചേര്‍ത്തണയ്ക്കാന്‍ ആ ചെറുപ്പക്കാരനെ സഹായിച്ചു.ആന്‍റണി കോവിന്‍ എന്നയാളാണ് മുത്തശ്ശിക്ക് ഇങ്ങനെയൊരു സമ്മാനം നല്‍കിയത്.വീട്ടുമുറ്റത്ത് തയ്യാറാക്കി വച്ചതെല്ലാം കണ്ട് ആ മുത്തശ്ശി ആദ്യമൊന്ന് അമ്പരന്നു. പിന്നീട് സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവച്ച ഈ വീഡിയോ അമ്പത് ലക്ഷത്തിലധികം പേരാണ് കണ്ടത്.. വ്യവസായി ആനന്ദ് മഹീന്ദ്രയും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
It didn’t take a Nobel prize winner to create this device. But to the elderly, who have been missing the embrace of their families, this invention will rank as a life-changing one... As important as the vaccine we’re all waiting for... pic.twitter.com/V6V0TxnGY9
— anand mahindra (@anandmahindra) May 19, 2020