കൊല്ലം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ നാളെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തും. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്‌ക്കുന്നു, പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം, ജോലി സമയം 12 മണിക്കൂറാക്കി ഉയർത്താനുള്ള തീരുമാനം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാകും പ്രതിഷേധ പരിപാടികൾ.