lover

പ്രണയം തകരുന്നത് ഒരു സാധാരണ സംഭവമല്ല. എന്നാൽ, പൊട്ടിപ്പോയ പ്രണയത്തോട് ചിലർ പ്രതികാരം ചെയ്യാറുണ്ട്. അങ്ങനെ ഒരു വിചിത്ര പ്രതികാരത്തിന്റെ കഥയാണ് ചൈനയിൽ നിന്നും പുറത്ത് വരുന്നത്. പ്രണയം തകർന്ന സാവോ എന്ന യുവതി കാമുകന്റെ വീട്ടിലേക്ക് ഉള്ളി അയച്ച് കൊടുത്തു. ഒന്നോ രണ്ടോ ഉള്ളിയല്ല , 1,000 കിലോ ഉള്ളിയാണ് തന്റെ മുൻ കാമുകന് അയച്ചു കൊടുത്തിരിക്കുന്നത്.

ഇരുവരുടെയും പ്രണയം തകർന്നതിന് ഉത്തരവാദി ആയ കാമുകനെ കരയിക്കാൻ വേണ്ടിയാണ് യുവതി ഉള്ളി അയച്ചത്. കാമുകൻ അവളെ ഉപേക്ഷിച്ച ശേഷം പെൺകുട്ടി ആകെ തകർന്നുപോയിരുന്നു. ഒരു വർഷത്തിലേറെയായി അവർ പ്രണയത്തിലായിരുന്നു. അവൻ ബന്ധം ഉപേക്ഷിച്ച് പോയിട്ടും മൂന്ന് ദിവസം അവൾ കരച്ചിൽ നിറുത്തിയില്ല. എന്നാൽ, തന്റെ മുൻ കാമുകൻ പ്രണയം തകർന്നതിന് ശേഷവും സന്തോഷവാനായി ജീവിക്കുന്നു എന്നത് യുവതിയെ പ്രതികാരത്തിലേക്ക് നയിച്ചു. തുടർന്നാണ് ഒട്ടും അസ്വസ്ഥനല്ലാത്ത തന്റെ മുൻ കാമുകന് 1,000 കിലോ ഉള്ളി അയയ്ക്കാൻ അവർ തീരുമാനിച്ചത്. മുൻ കാമുകൻ താമസിക്കുന്ന വീടിന്റെ വാതിലിൽ ഉള്ളി ചാക്ക് കൊണ്ട് വന്ന് ഇട്ട യുവതി ഒരു കുറിപ്പും വെച്ചു. ഞാൻ മൂന്ന് ദിവസമായി കരഞ്ഞു, ഇനി നിങ്ങളുടെ ഊഴമാണ് ആവശ്യത്തിന് കരഞ്ഞോളു പെൺകുട്ടി കുറിച്ചു.