covid-19

കൊവിഡ് കാലമാണ് പ്രതിരോധമാർഗങ്ങൾ കർശനമായി പാലിച്ചാലേ വൻ ആപത്തിൽ നിന്ന് മുക്തിയുണ്ടാകൂ. ആരോഗ്യ പ്രവർത്തകരും നിയമപാലകരും മാസ്ക് ധരിക്കണം എന്ന് എത്ര പറഞ്ഞാലും പലരും ആത് പാലിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ നിയമപാലകർ ചില ശിക്ഷാനടപടികളിലേക്കും പോകാറുണ്ട്. പല ശിക്ഷകളും രസകരമാണെങ്കിലും ചിലത് കടുത്തുപോകും. അങ്ങനെ അൽപം കടുത്തുപോയ ശിക്ഷാനടപടിയാണ് മാസ്‌ക് ധരിക്കാതെ റോഡിൽ ഇറങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് പൊലീസ് നൽകിയ ശിക്ഷ.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. മാസ്ക് ധരിക്കാതെ എത്തിയ രണ്ട് യുവാക്കളെ പൊലീസ് റോഡിലിട്ട് ഉരുട്ടുന്നതാണ് വീ‍ഡിയോയിൽ കാണുന്നത്. ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിലാണ് സംഭവം നടക്കുന്നത്. മാസ്ക് ധരിക്കാതെ എത്തിയ രണ്ട് കുടിയേറ്റ തൊഴിലാളികളെയാണ് രണ്ട് പൊലീസുകാർ ചേർന്ന് നടു റോഡിലിട്ട് ഉരുട്ടുന്നത്.സംഭവം വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴിലാളികളോട് റോഡിൽ കിടന്ന് ഉരുളാൻ പൊലീസ് നിർബന്ധിക്കുന്നത് വീ‍ഡിയോയിൽ കാണാം. ഉരുളാൻ വിസമ്മതിക്കുന്ന യുവാക്കളെ ലാത്തി ഉപയോഗിച്ച് പൊലീസ് അടിക്കുന്നുണ്ട്. റോഡിന്റെ ഇരുവശത്തേക്കും തൊഴിലാളികളെ ഉരുട്ടുന്നത് നിരവധി പേർ നോക്കി നില്‍ക്കുന്നതും വീ‍ഡിയോയിലുണ്ട്. വീഡിയോ സമൂഹമാദ്ധ്യയമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ വീശദീകരണവുമായി പൊലീസ് എത്തി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും യുവാക്കളെ റോഡിൽ ഉരുട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ സസ് പെൻഡ് ചെയ്യാൻ തീരുമാനിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

In UP's Hapur district, cops ask two men to roll on the road in the scorching heat near a railway crossing, dangerously close to railway tracks. This was the punishment for not wearing mask. @Uppolice pic.twitter.com/4fbGA4Q0b8

— Piyush Rai (@Benarasiyaa) May 19, 2020