post

കൊല്ലം: ലോക്ക് ഡൗണിനിടയിൽ ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി അയത്തിൽ കെ.എസ്.ഇ.ബി സെക്ഷൻ തുടർച്ചയായി വൈദ്യുത വിച്ഛേദിക്കുന്നു. ഈ മാസം സെക്ഷൻ പരിധിയിലെ പല പ്രദേശങ്ങളിലും അഞ്ച് ദിവസം പത്ത് മണിക്കൂറോളം വൈദ്യുതി വിച്ഛേദിച്ചു. വൈദ്യുതി ബന്ധം തുടർച്ചയായി നഷ്ടമാകുന്നതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് അയത്തിൽ മേഖലയിലുള്ള വിദ്യാർത്ഥികൾ പറയുന്നു. ഇന്റർനെറ്റിന്റെ സഹായത്തോടെ വർക്ക് അറ്റ് ഹോമിലുള്ളവരുടെയും ജോലിയും തുടർച്ചയായി മുടങ്ങുകയാണ്. എപ്പോൾ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് അറിയാനായി പ്രദേശവാസികൾ ഫോണിൽ ബന്ധപ്പെട്ടാൽ മറ്റ് സെക്ഷനുകളിലേത് പോലെ റിസീവർ മാറ്റിവച്ചിരിക്കുകയാവും.

ലൈനിൽ അറ്റുകുറ്റപ്പണി നടക്കുമ്പോഴും മരത്തിന്റെ ചില്ലകൾ മുറിക്കുമ്പോഴും അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഒപ്പമുണ്ടാകണമെന്നാണ് ചട്ടം. എന്നാൽ ലൈൻമാൻമാരും കരാർ തൊഴിലാളികളും മാത്രമേ ഉണ്ടാകാറുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.