കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 29-ാമത് രക്തസാക്ഷി ദിനാചരണവും സമഭാവനാ പ്രതിജ്ഞയും നടന്നു. കോൺഗ്രസ് ഓഫീസിൽ നടന്ന അനുസ്മരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. അജയകുമാർ സമഭാവന പ്രതിജ്ഞ ചൊല്ലി. കെ.പി.സി.സി നിർവാഹക സമിതിയംഗം ആർ. രാജശേഖരൻ, ഡി.സി.സി ഭാരവാഹികളായ മുനമ്പത്ത് വഹാബ്, ചിറ്റുമൂല നാസർ, മഹിളാ കോൺഗ്രസ് നേതാക്കളായ എൽ.കെ. ശ്രീദേവി, ബിന്ദുജയൻ, ഐ.എൻ.ടി.യു.സി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.എ. അസീസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയകുമാർ, എൻ.കെ. വിജയഭാനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കളീക്കൽ മുരളി, കുന്നേൽ രാജേന്ദ്രൻ, കല്ലേലിഭാഗം ബാബു, സുഭാഷ് ബോസ്, സി.പി. പ്രിൻസ്, ബോബൻ ജി. നാഥ്, നിസാർ വാണിയന്റയ്യത്ത്, അനൂപ്, ആർ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ഐ.എൻ.ടി.യു.സി കേരളാഫീഡ്സ് യൂണിയന്റെ നേതൃത്വത്തിൽ
നടന്ന അനുസ്മരണം യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി എ.എ. അസീസ് സമഭാവനാ പ്രതിജ്ഞ ചൊല്ലി. മൈനോറിറ്റി ജില്ലാ ജനറൽ സെക്രട്ടറി നിസാർ വാണിയന്റയ്യത്ത്, സുനിൽ കുമാർ, തോട്ടുകര മോഹനൻ, സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കുലശേഖരപുരം കടത്തൂരിൽ നടന്ന അനുസ്മരണം ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കളരിക്കൽ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് റഷീദ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി പെരുമാനൂർ രാധാകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജെ. ഗുരുപ്രസാദ്, ബൂത്ത് പ്രസിഡന്റ് ഗോപിനാഥൻ പിള്ള, യൂത്ത് കോൺഗ്രസ് ടൗൺ കമ്മിറ്റി പ്രസിഡന്റ് അജീഷ് പുതുവീട്ടിൽ, വാർഡ് സെക്രട്ടറി റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.