prithviraj

ഒരു വലിയ കാത്തിരിപ്പിന് ശേഷം ദാദ മടങ്ങിവരുന്ന സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്ന അലംകൃത. ലോക്ക്ഡൌണ്‍ മൂലം ജോര്‍ദാനില്‍ കുടുങ്ങിയ പൃഥ്വിരാജും ആടുജീവിതത്തിന്റെ അണിയറ പ്രവര്‍ത്തകരും നാളെ നാട്ടിലെത്തും. എന്റെ അച്ഛന്‍ വരുന്നു എന്ന് ബോർഡിൽ എഴുതുന്ന അല്ലിമോളുടെ വീഡിയോയാണ് സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയുടെ താഴെ പൃഥ്വിരാജിന്റെ കമന്റുമുണ്ട്. തിരിച്ചെത്തി, തന്റെ റാണിയ്ക്കും രാജകുമാരിക്കുമൊപ്പം ക്വാറന്റൈന്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാത്തിരിപ്പിലാണ് താനെന്നാണ് പൃഥ്വിയുടെ കമന്റ്. നിങ്ങളെക്കാള്‍ ശക്തരായ ആരേയും എനിക്കറിയില്ലെന്ന കമന്റുമായി പൂര്‍ണിമയും എത്തി. ഉമ്മ ദാദ എന്നാണ് സുപ്രിയ പറഞ്ഞത്.

പ്രിയപ്പെട്ടവനായി കാത്തിരിക്കുകയാണ് താനും മകളുമെന്ന് സുപ്രിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. "എല്ലാം ദിവസവും എന്റെ മകള്‍ എന്നോട് ലോക്ക്ഡൗണ്‍ കഴിഞ്ഞോയെന്ന് ചോദിക്കും. ദാദ ഇന്ന് വരുമോ? ഇപ്പോള്‍ അല്ലിയും ഞാനും കാത്തിരിക്കുകയാണ് ദാദയുമായി വീണ്ടും ഒന്നിക്കുവാന്‍," സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വലിയ കാന്‍വാസിലുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിംഗ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. 'ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന്‍ പൃഥ്വിരാജ് ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

View this post on Instagram

My father is coming! #Soon#DaadaComingHome#Thaadikaran😀🧿

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on