malinyam
ഓടനാവട്ടം ഗവ..എൽ..പി സ്കൂളിന് സമീപം പൊതുറോഡിൽ തള്ളിയ മാലിന്യം

ഓടനാവട്ടം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മീറ്റിംഗിന്റെ ഭാഗമായി നടന്ന സത്കാരത്തിന്റെ ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ തള്ളിയാതായി പരാതി. ഓടനാവട്ടം ഗവ.എൽ.പി സ്കൂളിന് സമീപത്താണ് സംഭവം. സ്ഥാപനത്തിന്റെ ഓഫീസ് രേഖകൾ മാലിന്യത്തിൽ നിന്ന് കണ്ടെടുത്തു. വിഷയത്തിൽ നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും പൊലീസിലും പരാതി നൽകി.