photo

കുണ്ടറ: സൗദി അറേബ്യയിലെ റിയാദിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സ് മരിച്ചു. റിയാദിലെ ഓൾഡ് സനയ്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കൊല്ലം എഴുകോൺ മാറനാട് പിങ്കി ഹൗസിൽ (മണിമംഗലത്ത്)​ തോമസ് മാത്യു പണിക്കരുടെ ഭാര്യ ലാലി തോമസ് പണിക്കരാണ് (53) മരിച്ചത്. സൗദിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളി ആരോഗ്യ പ്രവർത്തകയാണ് ലാലി തോമസ്. താമസസ്ഥലത്ത് ക്വാറന്റൈനിലായിരുന്നു. കുണ്ടറ ആറുമുറിക്കട പ്ലാങ്കുഴിയിൽ തോമസ് വൈദ്യരുടെ (ഹോമിയോ) മകളാണ്. പ്രമേഹത്തിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് രാത്രി ശ്വാസതടസത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഏക മകൾ മറിയാമ്മ പണിക്കർ (പിങ്കി) നാട്ടിലാണ്. 25 വർഷമായി തോമസും ഭാര്യയും റിയാദിലാണ് താമസം.