പരവൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം ചരമവാർഷികം പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമഭാവനാദിനമായി ആചരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, വൈസ് പ്രസിഡന്റ് മനോജ് ലാൽ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻ പിള്ള, പ്രേംജി, സുരേഷ് കുമാർ, മഹേശൻ, സുധീർകുമാർ എന്നിവർ പങ്കെടുത്തു.