ഏഴുപേർ വിദേശത്ത് നിന്നെത്തിയവർ
കൊല്ലം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ ഇന്നലെ രണ്ടുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരായ കൊല്ലം സ്വദേശികളുടെ എണ്ണം 9 ആയി. ഇവരിൽ എട്ടുപേർ മറ്റ് സ്ഥലങ്ങളിൽ നിന്നും മടങ്ങിയെത്തിവയവരാണ്.
അബുദാബിയിൽ നിന്ന് 16ന് തിരുവനന്തപുരത്ത് മടങ്ങിയെത്തി സർക്കാർ ക്വാറന്റൈനിൽ കഴിയുകയായിരുന്ന 63 കാരനായ തിരുമുല്ലാവാരം സ്വദേശിക്കും പുട്ടപർത്തിയിൽ നിന്നുമെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പിറവന്തൂർ സ്വദേശിയായ 30 കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുമുല്ലവാരം സ്വദേശി തനിക്ക് കൊവിഡ് ഉള്ളതായി സംശയിക്കുന്നതായി വീട്ടുകാരോട് ഫോണിൽ പറഞ്ഞു. വീട്ടുകാർ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. റാൻഡം സർവേ മാതൃകയിലുള്ള പരിശോധനയിലാണ് പിറവന്തൂരിലെ യുവാവിൽ കൊവിഡ് കണ്ടെത്തിയത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കൊവിഡ് ബാധിതരായ 9 പേരിൽ 6 പേർ മാത്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. രണ്ടുപേർ തിരുവന്തപുരം മെഡിക്കൽ കോളേജിലും ഒരാൾ കളമശേരിയിലുമാണ്.