കൊല്ലം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒൻപതാം ചരമവാർഷികം യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റി സദ് ഭാവനാ ദിനമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. ആധുനിക ഭാരതത്തെ വാർത്തെടുക്കാൻ രാജീവ് ഗാന്ധി വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് അനുസ്മരണ യോഗം ആരംഭിച്ചത്. എ. കമറുദ്ദീൻ, എം.എ. ഷുഹാസ്, ഷാ സലിം, ഹുനൈസ് പള്ളിമുക്ക്, റിസാൻ ചകിരിക്കട ബനാസിൽ തുടങ്ങിയവർ പങ്കെടുത്തു.