ഇന്നലെ 112 പേർ അറസ്റ്റിൽ
കൊല്ലം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അവഗണിക്കുന്ന പൊതുജനങ്ങൾക്ക് മേലുള്ള പൊലീസ് നിരീക്ഷണത്തിൽ അയവ് വന്നതോടെ വിവിധ വിഷയങ്ങളിലെ പ്രതിഷേധക്കാരുടെ എണ്ണമേറി. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധക്കാർ ഉൾപ്പെടെ 112 പേരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. കൊല്ലം റൂറൽ, സിറ്റി പൊലീസ് ജില്ലകളിലായി പകർച്ചവ്യാധി തടയൽ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 79 കേസുകൾ രജിസ്റ്റർ ചെയ്ത് 43 വാഹനങ്ങൾ പിടിച്ചെടുത്തു. ശുചീകരിച്ച് അണുവിമുക്തമാക്കാതെ വിപണനം പുനരാരംഭിച്ച വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ നിയമന നടപടികൾ സ്വീകരിച്ച് തുടങ്ങി. വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ഗൃഹ നിരീക്ഷണത്തിലും കഴിയുന്നവർ നിയന്ത്രണങ്ങൾ അവഗണിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊലീസിന്റെ പ്രത്യേക സംഘങ്ങൾ നിരന്തര പരിശോധന നടത്തുകയാണ്.
കൊല്ലം റൂറൽ, കൊല്ലം സിറ്റി
1. രജിസ്റ്റർ ചെയ്ത കേസുകൾ : 53, 26
2. അറസ്റ്റിലായവർ : 73, 39
3. പിടിച്ചെടുത്ത വാഹനങ്ങൾ 32, 11