കൊല്ലം: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുന്നവരെ പിടികൂടാൻ പ്രത്യേക ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം സജീവമാക്കി. ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 281 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയ ശേഷം അവർക്ക് സൗജന്യമായി മാസ്കും നൽകി. ബോധവത്കരതത്തിന് ശേഷവും കാര്യങ്ങൾ ഉൾക്കൊള്ളാത്തവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കാനാണ് പൊലീസ് നീക്കം. കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 165 പേർക്കെതിരെയും സിറ്റിയിൽ 116 പേർക്കെതിരെയും നടപടിയെടുത്തു.