palkulanga
പാൽക്കുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കിളികൊല്ലൂർ മുൻ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശശിധരൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ പ്രവർത്തകർ സത്യവാചകം ചൊല്ലുന്നു

കൊല്ലം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം രക്തസാക്ഷിത്വ ദിനം പാൽക്കുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാൽക്കുളങ്ങര, കിളികൊല്ലൂർ മണ്ഡലങ്ങളുടെ പ്രധാന ഭാഗമായ കല്ലു താഴം ജംഗ്ഷനിൽ ആചരിച്ചു. കിളികൊല്ലൂർ മുൻ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശശിധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. പാറശ്ശേരി ശശിധരൻ പിള്ള, സുരേഷ് പോറ്റി, കുമാരൻ, അയത്തിൽ ശ്രീകുമാർ, എസ്. മണികണ്ഠൻ, വിജയൻ, മുബാറക്ക്, കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.