കരുനാഗപ്പള്ളി: തൊടിയൂർ പള്ളിക്കലാറിന് കുറുകെയുള്ള തടയണ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ഉപവാസം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് തടയണ നിർമ്മാണിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ കരുനാഗപ്പള്ളിയിലെ നെല്ലറ വെള്ളക്കെട്ടായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. മുകേഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷാനവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി തങ്കച്ചൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജവാദ്, തഴവ ഗ്രാമപഞ്ചായത്ത് അംഗം പാവുമ്പ സുനിൽ, എസ്.ബി. മോഹൻ, ഐ. മുഹമ്മദ് കുഞ്ഞ്, വിപിൻ, അനിൽകുമാർ, സുധീഷ്, റഫീഖ്, പടനിലത്ത് രവി, ഷമീർ എന്നിവർ പങ്കെടുത്തു അയ്യപ്പദാസ് സ്വാഗതവും ഷംനാദ് നന്ദിയും പറഞ്ഞു.