കൊല്ലം: വിദേശ രാജ്യങ്ങൾ, അയൽ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ 960 പേർ ജില്ലയിലെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ. ഇവരിൽ 349 പേർ പ്രവാസികളാണ്. 325 മുറികളിലായാണ് 349 പ്രവാസികൾ തങ്ങുന്നത്. 611 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനിലും റോഡ് മാർഗവും എത്തിയവരാണ്. പ്രവാസികളെ പൂർണമായി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ റെഡ് സോണുകളിൽ നിന്നുള്ളവരെ മാത്രമാണ് സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയത്. റെഡ് സോണുകൾക്ക് പുറത്തുനിന്ന് വന്നവർ ഗൃഹ നിരീക്ഷണത്തിൽ കഴിയുകയാണ്.