നെടുൺകാവ്: ശക്തമായ മഴയിൽ കരീപ്ര പഞ്ചായത്തിലെ നെടുമൺകാവിൽ വീടിന്റെ അടിസ്ഥാനം ഇടിഞ്ഞുതാണു. നെടുമൺകാവ് പന്തപ്ലാവിൽ പടിഞ്ഞാറ്റതിൽ ജനാർദ്ദനൻപിള്ളയുടെ വീടാണ് തകർന്നത്. ബുധനാഴ്ച രാത്രി 12ന് പെയ്ത ശക്തമായ മഴയിലാണ് സംഭവം. വീടിന്റെ പാറകെട്ടിയ അടിസ്ഥാനമാണ് മൂന്നുമീറ്ററോളം ഇടിഞ്ഞുതാണത്. ഭിത്തിക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.