auto

പത്തനാപുരം : ആട്ടോറിക്ഷാ സർവീസ് പൊലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത്. കഴിഞ്ഞ രണ്ട് ദിവസമായി ടൗണിൽ സർവീസ് നടത്തിയിരുന്ന ചില ആട്ടോറിക്ഷാ ഡ്രൈവർമാർ ലോക്ക് ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തു. മറ്റ് പല മേഖലകളിലും ആട്ടോറിക്ഷകൾ സ്റ്റാൻഡുകളിൽ സർവീസ് നടത്തിയതിനെ തുടർന്നാണ് പത്തനാപുരത്തും ആട്ടോറിക്ഷകൾ നിരത്തിലിറങ്ങിയത്. എന്നാൽ സർവീസ് നടത്തിയ മിക്ക വാഹനങ്ങൾക്കും പൊലീസ് പിഴയിടുകയും കേസെടുക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലും പൊലീസ് സ്റ്റേഷനിലും എത്തിയത്. ഒടുവിൽ ആട്ടോറിക്ഷാ ഡ്രൈവർമാരും കോൺഗ്രസ് നേതാക്കളായ ജെ.എൽ. നസീർ, ഫാറൂക്ക് മുഹമ്മദ്, മുബാറക്ക്, നജ്മൽ റഹ്മാൻ, അജിത്ത് കൃഷ്ണ, ബോബൻ എന്നിവരും പൊലീസ് സി.ഐയുമായി ചർച്ച നടത്തി. തുടർന്ന് ഓരോ സ്റ്റാൻഡിലും ഒന്നിടവിട്ട ദിവസങ്ങളിൽ നിശ്ചിത എണ്ണം ഓട്ടോകൾ മാത്രം സർവീസ് നടത്താൻ ധാരണയായി. രണ്ട് ദിവസത്തിനുള്ളിൽ ആട്ടോറിക്ഷാ സർവീസുകളെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന്

സി.ഐ രാജീവ് പറഞ്ഞു.