ചിക്കൻ ബിരിയാണി, കൊഞ്ച് തോരൻ...
കൊല്ലം: ക്വാറന്റൈൻ കാലം കുറച്ച് നീണ്ടെങ്കിലെന്ന് ആരും ആഗ്രഹിക്കുന്ന തരത്തിലുള്ള ഭക്ഷണമാണ് നഗരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ കൊല്ലം സ്വദേശികൾക്കും നഗരസഭ നൽകുന്നത്.
ശക്തികുളങ്ങര സാമൂഹിക അടുക്കളയിലാണ് മൂന്ന് നേരത്തേക്കുമുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. ഈമാസം 11ന് 160 പേർക്കുള്ള ഭക്ഷണം തയ്യാറാക്കി തുടങ്ങിയതാണ്. ഇന്നലെ രാത്രി 350 പേർക്കാണ് സൗജന്യ ഭക്ഷണം എത്തിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികളും അന്യസംസ്ഥാനത്ത് നിന്നുള്ളവരും മടങ്ങിയെത്തുന്നതോടെ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ അളവും വർദ്ധിക്കും.
ഇപ്പോൾ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നാണ് ഭക്ഷണം തയ്യാറാക്കാനുള്ള പണം ചെലവഴിക്കുന്നത്. വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ സാമൂഹിക അടുക്കളകളുടെ പ്രവർത്തനത്തിനായി മാറ്റിവച്ചിട്ടുണ്ട്.
ഭക്ഷണം തയ്യാറാക്കുന്നത്:
ഈ മാസം ആദ്യം: 160 പേർക്ക്
ഇന്നലെ രാത്രി: 350
(ഇനിയും വർദ്ധിക്കും)
സാമൂഹിക അടുക്കളയിലെ മെനു
ദിവസം - രാവിലെ - ഉച്ചയ്ക്ക് - രാത്രി
ശനി: അപ്പം, മുട്ടക്കറി -
ചോറ്, അവിയൽ, കൊഞ്ച് തോരൻ, സാമ്പാർ, അച്ചാർ, മുളക് -
ഇടിയപ്പം, കുറുമ, ചെറുപഴം
ഞായർ
ഇഡലി, സാമ്പാർ, ചമ്മന്തി, വട -
ചോറ്, തീയൽ, സാമ്പാർ, പച്ചടി, തോരൻ, മോര്, അച്ചാർ -
പുട്ട്, കടലക്കറി, ചെറുപഴം
തിങ്കൾ
ദോശ, സാമ്പാർ ചമ്മന്തി -
ചോറ്, മെഴുക്ക്, ചമ്മന്തി, അവിയൽ, മീൻകറി, മരച്ചീനി -
ചപ്പാത്തി, തക്കാളിക്കറി, ചെറുപഴം
ചൊവ്വ
ഇടിയപ്പം, വെജ് സ്റ്റൂ -
ചോറ്, തോരൻ, കിച്ചടി, അച്ചാർ, സാമ്പാർ -
വീശപ്പം, ഗ്രീൻപീസ്, ചെറുപഴം
ബുധൻ
അപ്പം, കടലക്കറി -
ചോറ്, ചിക്കൻകറി, തോരൻ, അച്ചാർ -
ഇടിയപ്പം, കുറുമ, ചെറുപഴം
വ്യാഴം
പുട്ട്, പയർ, പപ്പടം -
ചോറ്, അവിയൽ, കൊഞ്ച് തോരൻ, പുളിശേരി, അച്ചാർ -
ചപ്പാത്തി, ഡാൽ, ഏത്തപ്പഴം
വെള്ളി
ഇഡലി, സാമ്പാർ, ചമ്മന്തി -
ചിക്കൻ ബിരിയാണി -
ദോശ, ചമ്മന്തി, മുളക്ചമ്മന്തി, ചെറുപഴം