dengue
ഡെങ്കിപ്പനി

കൊല്ലം: ഡെങ്കിപ്പനി വ്യാപകമായി പടരുന്ന ഏരൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്കും ഒരു വീടിനും പിഴ ചുമത്തി. കൊതുക് പെറ്റുപെരുകുന്ന സാഹചര്യം കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

രണ്ട് ഹോട്ടലുകൾ, ഒരു വീട്, ഒരു കാഷ്യൂ ഫാക്ടറി എന്നിവർക്ക് 4,100 രൂപ പിഴ ചുമത്തി. ഏരൂർ പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർജേക്കബ്, ജൂനിയർ ഹെൽത്ത് ജസ്റ്റക്ടർമാരായ നസിം ഖാൻ, വിനോദ്, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.