-dengue-fever
ഡെങ്കിപ്പനി

പുനലൂർ: പുനലൂർ താലൂക്കിലെ തോട്ടം മേഖലയോട് ചേർന്ന ഏരൂരിൽ അഞ്ചുപേർക്ക് കൂടി ഡെങ്കിപ്പനി ബാധിച്ച് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ഇന്നലെ ചികിത്സ തേടി. റബർ തോട്ടം മേഖലയോട് ചേർന്നുകിടക്കുന്ന മേഖലകളിലാണ് പനിബാധിതർ കൂടുതലുള്ളത്. ഇന്നലെ പകൽ മഴ കുറഞ്ഞ് അന്തരീക്ഷം തെളിഞ്ഞതോടെ കൊതുകുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരുന്നു. പുനലൂർ താലൂക്കിൽ മാത്രം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 39 ആയി. കാലവർഷം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തൽ.