കൊല്ലം: പ്രമുഖ സാഹിത്യ വിമർശകനും നോവലിസ്റ്റും ഗുരുദേവകലാവേദി സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എം. സത്യപ്രകാശത്തിന്റെ 80-ാം ജന്മദിനം ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. വിവിധ എസ്.എൻ കോളേജുകളിലെ ഇംഗ്ലീഷ് വകുപ്പ് മേധാവിയും കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാല അദ്ധ്യാപകനുമായിരുന്ന പ്രൊഫ. എം. സത്യപ്രകാശത്തിന് ആശംസകൾ നേർന്നുകൊണ്ട് ആമ്പാടി വി. സുജു 80 ദീപങ്ങൾ തെളിച്ചു. ഗുരുദേവ കലാവേദി സെക്രട്ടറി മങ്ങാട് ഉപേന്ദ്രൻ, സർഗസാഹിത്യ സംസ്ഥാന ജനറൽ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ, ജലജാപ്രകാശ്, ദീപാ മനോജ് എന്നിവർ സംസാരിച്ചു.