bp
ബി.പി

കൊല്ലം: വെളിച്ചിക്കാല ടി.ബി ആശുപത്രിയിൽ ഒൻപത് നഴ്സുമാരുണ്ടായിട്ടും ബി.പി നോക്കാൻ ആശാ വർക്കർ!. പരാതി ലഭിച്ചതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം വി.കെ. ബീനാകുമാരി ഇടപെട്ടു. ഇതോടെ നഴ്സുമാർ ബി.പി നോക്കുന്നതടക്കം ജോലികൾ ചെയ്തു തുടങ്ങി. ജലീൽ എന്നയാളാണ് കമ്മിഷന് പരാതി നൽകിയത്. കമ്മിഷൻ ജില്ലാ മെഡിക്കൽ ഓഫീസറെ അന്വേഷണത്തിന് നിയോഗിച്ചു. ആശുപത്രിയിൽ ഒൻപത് സ്റ്റാഫ് നഴ്സുമാരും മൂന്ന് ഹെഡ് നഴ്സും ഒരു നഴ്സിംഗ് സൂപ്രണ്ടും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു രോഗി ബി.പി പരിശോധിക്കാനെത്തിയപ്പോൾ കൃത്യമായ റിസൾട്ട് കിട്ടാത്തത് കാരണം ഡോക്ടറുടെ മുറിയിലേക്കയച്ചതാണ് പരാതിക്ക് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ താൻ പരാതി നൽകിയ ശേഷമാണ് നഴ്സുമാർ ബി.പി പരിശോധിക്കാൻ ആരംഭിച്ചതെന്ന് പരാതിക്കാരനായ ജലീൽ കമ്മിഷനെ അറിയിച്ചു.