കൊല്ലം: ലോക്ക് ഡൗൺ ഇളവുകളിൽ സാമൂഹിക അകലം മറന്ന് ജനക്കൂട്ടം സൃഷ്ടിച്ച 122 പേർ ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായി. കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ പകർച്ചവ്യാധി തടയൽ ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ 64 കേസുകൾ രജിസ്റ്റർ ചെയ്തു. അനാവശ്യ യാത്രകൾക്ക് ഉപയോഗിച്ച മുപ്പത് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. സാമൂഹിക അകലം ഉറപ്പ് വരുത്താതെയും ഹാൻഡ് വാഷ് കോർണറുകൾ സജ്ജമാക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി തുടരുകയാണ്.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 41, 23
അറസ്റ്റിലായവർ : 97, 25
പിടിച്ചെടുത്ത വാഹനങ്ങൾ : 21, 9