കൊല്ലം: മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 168 പേരെ പ്രത്യേക ടാസ്ക് ഫോഴ്സ് പിടികൂടി. ഇവർക്കെതിരെ നിമയനടപടി സ്വീകരിച്ചതിനൊപ്പം അവബോധനവും നൽകി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതിനാൽ പ്രത്യേക ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനവും കൂടുതൽ വിപുലമാക്കി. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടിക്കൊപ്പം പിഴയും ഈടാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മാസ്ക് ധരിക്കാത്തതിന് ഇന്നലെ 97 പേർ കൊല്ലം റൂറൽ പൊലീസ് ജില്ലയിലും 71 പേർ സിറ്റി പൊലീസ് ജില്ലയിലും പിടിയിലായി.