കരുനാഗപ്പള്ളി: ആൾ കേരള ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ( എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തു. കരുനാഗപ്പള്ളി മാർക്കറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ.രാമചന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ജെ. ജയകൃഷ്ണപിള്ള, ആർ. രവി, അംബുദാസ്, പോണാൽ നന്ദകുമാർ, ഷാജി എന്നിവർ നേതൃത്വം നൽകി.