കൊല്ലം : സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിനാട് ഹെഡ് പോസ്റ്റ് ഒാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സി.പി.ഐ ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പൊതുമേഖലയെ സംരക്ഷിക്കുക, കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണനയം പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ പുന:സ്ഥാപിക്കുക, സംസ്ഥാനങ്ങൾക്ക് അർഹമായ കേന്ദ്ര വിഹിതം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു,
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, മണ്ഡലം സെക്രട്ടറി ഡി. സുകേശൻ
സെക്രട്ടേറിയറ്റ് അംഗം ബിജുകുമാർ എന്നിവർ പങ്കെടുത്തു.