ezhukon
കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന നിൽപ്പ് സമരം സംസ്ഥാന സെക്രട്ടറി എഴുകോൺ സത്യൻ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കൊവിഡ് മഹാമാരിയുടെ മറവിൽ ഇന്ത്യയെ തൂക്കി വിൽക്കാൻ പ്രഖ്യാപനം നടത്തിയ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന സർക്കാർ ബാർ മുതലാളിമാരിൽ നിന്ന് കോടികൾ കോഴ വാങ്ങി മദ്യം പാഴ്‌സൽ വിൽപ്പനയ്ക്ക് അനുമതി നൽകുകയും പാവപ്പെട്ടവന്റെ തലയിൽ മൂന്നിരട്ടി വൈദ്യുതി ചാർജ്ജ് ചുമത്തിയത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന നിൽപ്പ് സമരം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എഴുകോൺ സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജില്ലാ നേതാക്കളായ ആർ.രാജശേഖരപിള്ള, അഡ്വ. പ്രവീൺകുമാർ, ബാബുരാജ്, ജമീർ ലാൽ,എഡ്വേർഡ് പരിച്ചേരി, നെടുവത്തൂർ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.